വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയര്‍ സ്‌നേഹസംഗമം പരിപാടി വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. നൂറോളം പാലിയേറ്ററീവ് രോഗികള്‍ക്ക് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി പരിപാടി ഉദ്ഘാടനം ചെയ്തു. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി എ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത് അംഗം ആശാലത, പഞ്ചായത് സ്ഥിരം കമ്മിറ്റി അംഗങ്ങളായ സുനിത ഡിസൂസ, ജസിന്ത ഡിസൂസ, റഹ്മത്ത് റസാഖ്, തുളസി കുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, പാലിയേററീവ് കെയര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
