ആലപ്പുഴ: കോവിഡ് 19 സമൂഹവ്യാപന സാദ്ധ്യത പരിശോധിക്കുന്നതിനായി ജില്ലയില്‍ ജൂണ്‍ 9 മുതല്‍ ജൂണ്‍ 13 വരെയായി നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയുടെ ടാര്‍ജറ്റ ്ആയി നല്‍കിയിരുന്നത് 475 സാമ്പിളുകളാണ്. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും 12 വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 482 പേരിലാണ് പരിശോധന നടത്തിയത്.

കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും 50 പേര്‍, മറ്റ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും 50 പേര്‍, പോലീസ്, ഫീല്‍ഡ് വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ – 50 പേര്‍, റേഷന്‍ കടകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍, ഭക്ഷണവും മറ്റ് വസ്തുക്കളും വിതരണം ചെയ്യുന്ന ഡെലിവറിബോയ്‌സ് എന്നിവരില്‍ നിന്നും 32 പേര്‍, ഇതരസംസ്ഥാന ട്രക്ക്‌ഡ്രൈവര്‍മാരുമായി ഇടപഴകിയവരില്‍ നിന്നും 12 പേര്‍, അതിഥിതൊഴിലാളികള്‍ 25 പേര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും 81 പേര്‍, കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും 19 പേര്‍, 60 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ 100 പേര്‍, കഴിഞ്ഞ 10 ദിവസത്തിനുളളില്‍ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചവരില്‍ നിന്നും 25 പേര്‍, സാംക്രമികരോഗ പഠനവുമായി ബന്ധപ്പെട്ട് ജില്ലാ സര്‍വൈലന്‍സ് ആഫീസര്‍ തിരഞ്ഞെടുത്ത 13 പേര്‍, മെയ്മാസം 7-ാം തീയതിക്ക്‌ശേഷം കേരളത്തില്‍ എത്തി 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുമായ 25 പേര്‍ എന്നിങ്ങനെയാണ് 482 പേരെ തിരഞ്ഞെടുത്തത് പരിശോധനയില്‍ 475 പേര്‍ക്ക് രോഗമില്ല എന്ന് സ്ഥിരീകരിച്ചു. എഴ് സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ ഫലം ലഭിച്ച 3 എണ്ണം നെഗറ്റീവാണ്. നാലു സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.