തിരുവനന്തപുരം നഗരസഭ രൂപീകരിച്ച ശുചിത്വ പരിപാലന സമിതിക്ക് അടിക്കുറിപ്പോടു കൂടിയ ലോഗോ ക്ഷണിച്ചു. നഗരസഭാതിർത്തിക്കുള്ളിൽ ഉറവിട മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ലോഗോയുടെ ഡിസൈൻ നഗരസഭാ മെയിൻ ഓഫീസിലെ ശുചിത്വ പരിപാലന സമിതിയുടെ ഓഫീസിൽ നേരിട്ടോ ഡയറക്ടർ, ശുചിത്വ പരിപാലന സമിതി, തിരുവനന്തപുരം നഗരസഭ, വികാസ് ഭവൻ.പി.ഒ., പാളയം – 695033 എന്ന വിലാസത്തിലോ ccccproject@gmail.com എന്ന ഇ മെയിലിലോ ലഭിക്കണമെന്ന് മേയർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9447042070.