ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജലവിതരണം സുഗമമാക്കുന്നതിനായി വിതരണം ക്രമീകരിക്കുന്നതിനാൽ ഫെബ്രുവരി 23, ഫെബ്രുവരി 24 നഗരത്തിൽ ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറ് വരെ വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, പാളയം, വലിയശാല, തമ്പാനൂർ, സ്റ്റാച്യു, ആയൂർവേദകോളേജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, വഞ്ചിയൂർ, പേട്ട, ചാക്ക, പാറ്റൂർ, കരിക്കകം, ബേക്കറി ജംഗ്ഷൻ, പുളിമൂട്, പാറ്റൂർ, ശംഖുംമുഖം, വേളി, പൗണ്ട്കടവ്, ഒരുവാതിൽക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിലാണ് വിതരണം തടസപ്പെടുക. വെള്ളയമ്പലം ഒബ്‌സർവേറ്ററി ടാങ്കിൽ നിന്നുള്ള വിതരണമാണ് ക്രമീകരിക്കുക.