ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര്‍ ഉള്‍പ്പടെ 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍ നിന്നുമാണ് എത്തിയത്.
ആയൂര്‍ ഇട്ടിവ സ്വദേശിനി(30 വയസ്), മകന്‍(9 വയസ്), ആലപ്പാട് അഴീക്കല്‍ സ്വദേശി(27 വയസ്), ശൂരനാട് വടക്ക് സ്വദേശി(38 വയസ്), പിറവന്തൂര്‍ സ്വദേശി(27 വയസ്), പാരിപ്പള്ളി സ്വദേശിനി(20 വയസ്), കൊറ്റങ്കര തട്ടാര്‍ക്കോണം സ്വദേശി(28 വയസ്), മൈനാഗപ്പള്ളി കടപ്പ സ്വദേശി(25 വയസ്), തേവലക്കര കോയിവിള സ്വദേശി(25 വയസ്), ആശ്രാമം സ്വദേശി(52 വയസ്), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(47 വയസ്), ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46 വയസ്), തേവലക്കര കോയിവിള സ്വദേശി(44 വയസ്), തേവലക്കര അരിനല്ലൂര്‍ സ്വദേശി(28 വയസ്), നീണ്ടകര പുതുവല്‍ സ്വദേശി(40 വയസ്), പത്തനാപുരം കല്ലുംകടവ് സ്വദേശി(22 വയസ്), പോരുവഴി സ്വദേശി(53 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 19) കോവിഡ് സ്ഥിരീകരിച്ചത്.
ആയൂര്‍ ഇട്ടിവ സ്വദേശിനിയും മകനും മേയ് 31 ന് അബുദുബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷത്തില്‍ തുടരുകയായിരുന്നു. പത്തനാപുരം കല്ലുംകടവ് സ്വദേശി ജൂണ്‍ 16 ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി ആംബുലന്‍സില്‍ ജില്ലയിലെത്തി പത്തനാപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പോരുവഴി സ്വദേശി ഭാര്യയോടൊപ്പം ജൂണ്‍ 16 ന് മൈസൂരില്‍ നിന്നും കാറില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കുവൈറ്റില്‍ നിന്നും ജൂണ്‍ 11 ന് എത്തിയ ശാസ്താംകോട്ട കരിത്തോട്ടുവ സ്വദേശിയും ജൂണ്‍ 12 ന് എത്തിയ ശൂരനാട് നോര്‍ത്ത് സ്വദേശിയും പിറവന്തൂര്‍ സ്വദേശിയും ജൂണ്‍ 13 എത്തിയ ചാത്തന്നൂര്‍ കാരംകോട് സ്വദേശിയും ജൂണ്‍ 14 എത്തിയ തേവലക്കര കോയിവിള സ്വദേശിയും സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 11 ന് എത്തിയ തേവലക്കര കോയിവിള സ്വദേശി, ജൂണ്‍ 12 ന് എത്തിയ നീണ്ടകര പുതുവല്‍ സ്വദേശി ജൂണ്‍ 16 ന് എത്തിയ കൊറ്റങ്കര തട്ടാര്‍കോണം സ്വദേശി, ജൂണ്‍ 15 ന് എത്തിയ മൈനാഗപ്പള്ളി, കടപ്പ സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
ജൂണ്‍ ഒന്നിന് എത്തിയ പാരിപ്പള്ളി സ്വദേശിനി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. റഷ്യയില്‍ നിന്നും ജൂണ്‍ ഏഴിന് എത്തിയ ആശ്രാമം സ്വദേശി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 10ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയും ജൂണ്‍ 15 ന് ഷാര്‍ഷജില്‍ നിന്നും എത്തിയ ആലപ്പാട് അഴീക്കല്‍ സ്വദേശിയും ഗൃഹനിരീക്ഷണത്തിലായിരുന്നു.
14 പേര്‍ രോഗമുക്തി നേടി
കൊല്ലം ജില്ലയില്‍ ഇന്നലെ(ജൂണ്‍ 19) 14 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 25 ന് കോവിഡ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി തുറയില്‍മുക്ക് സ്വദേശിനി(23 വയസ്), മേയ് 31 ന് കോവിഡ് സ്ഥിരീകരിച്ച കൊട്ടിയം സ്വദേശി(46 വയസ്) മൈനാഗപ്പള്ളി സ്വദേശി(54 വയസ്), തൃക്കോവില്‍വട്ടം സ്വദേശിനി(28 വയസ്), ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച തൃക്കോവില്‍വട്ടം സ്വദേശി(40 വയസ്), ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച ചിതറ സ്വദേശി(22 വയസ്), ഉമ്മന്നൂര്‍ സ്വദേശിനി(27 വയസ്), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി(24 വയസ്), ചവറ തെക്കുംഭാഗം സ്വദേശി(24 വയസ്), പെരിനാട് ഇടവട്ടം സ്വദേശിനി(34 വയസ്), ചിതറ മാങ്കോട് സ്വദേശി(59 വയസ്), ചവറ സ്വദേശി(32 വയസ്), പാരിപ്പള്ളി സ്വദേശി(42 വയസ്), ജൂണ്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ഉമ്മന്നൂര്‍ സ്വദേശിനി(31 വയസ്) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.