5 പേർ വിദേശത്തു നിന്നു വന്നവർ. 3 പേർക്ക് യാത്രാ പശ്ചാത്തലമില്ല. ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ചവർ:

52 വയസുള്ള മണക്കാട് സ്വദേശി, ഓട്ടോഡ്രൈവർ, 12 ന് രോഗലക്ഷണം പ്രകടമായി. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇടപഴകി.
അദ്ദേഹത്തിന്റെ ഭാര്യ, 42 വയസ്, മകൾ 14 വയസ് എന്നിവർക്കും രോഗം. സ്ഥിരീകരിച്ചു. ഇരുവർക്കും 17 ന് രോഗലക്ഷണം പ്രകടമായി.

വിദേശത്തു നിന്നു വന്നവർ:

27 വയസ്, പുരുഷൻ, വർക്കല സ്വദേശി, 12 ന് കുവൈറ്റിൽ നിന്നെത്തി.

25, പുരുഷൻ, ആറ്റിങ്ങൽ, 12 ന് കുവൈറ്റിൽ നിന്നെത്തി.

30, പുരുഷൻ, നെടുമം കല്ലയം, 12 ന് കുവൈറ്റിൽ നിന്നെത്തി.

24, പുരുഷൻ, മുക്കോല, 12 ന് കുവൈറ്റിൽ നിന്നെത്തി.

19, പുരുഷൻ, പെരുമ്പുഴ, താജിക്കിസ്ഥാനിൽ നിന്നെത്തി.

കോവിഡ് 19 സ്ഥിതി വിവരം  തിരുവനന്തപുരം

വെള്ളിയാഴ്ച ജില്ലയിൽ പുതുതായി 926 പേർ രോഗനിരീക്ഷണത്തിലായി
518 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 17946 പേർ വീടുകളിലും 1006 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു.
19 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ 137 പേർ നിരീക്ഷണത്തിൽ ഉണ്ട്.

വെള്ളിയാഴ്ച 387 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 328 പരിശോധന ഫലങ്ങൾ ലഭിച്ചു. 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നു വന്നവർ. മൂന്നു പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായി. മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 44 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി 1006 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2246

പരിശോധനയ്ക്കു വിധേയമായവർ -4643

*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 270 കാളുകളാണ് ഇന്ന്
എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 864 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -19089

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -17946
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -137
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1006
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -926