ആലപ്പുഴ : കാലവർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് കൈനകരിയിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ദുരിതാശ്യാസ പ്രവർത്തങ്ങൾക്കായി മുന്നൊരുക്കങ്ങൾ നടത്തി വരുന്ന സ്കൂളുകളും ജില്ല കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് വിലയിരുത്തി. സ്കൂളുകളിൽ ആവശ്യമായ സൗകര്യങ്ങൾ നിലവിലുണ്ടോ എന്നും ചോദിച്ചറിഞ്ഞു.

ആളുകളുടെ താമസത്തിനനുസരിച്ചുള്ള ശുചി മുറികൾ ക്യാമ്പിനായി ഉപയോഗിക്കുന്ന സ്കൂളുകളിൽ ഉണ്ടോ എന്നും സ്കൂളുകളിലെ മേലധികാരിയുമായി സംസാരിച്ചു ഉറപ്പു വരുത്തി. കൈനകരയിലെ കൂടുതൽ ആളുകളെ പാർപ്പിക്കുവാൻ സൗകര്യമുള്ള കെ ഈ കാർമൽ പബ്ലിക് സ്കൂൾ വികാരിയെ സ്കൂളിൽ ചെന്ന് കണ്ടു സ്ഥിതിഗതികൾ ചർച്ച ചെയ്തു.കൈനകരി കനകശേരിയിലെ ബണ്ട് നിമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും കളക്ടർ സന്ദർശിച്ചു വിലയിരുത്തി. കുട്ടനാട് തഹസിൽദാർ ടി ഐ വിജയസേനൻ, ഡെപ്യൂട്ടി തഹസിൽദാർ ഹെഡ് ക്വാട്ടേഴ്‌സ് എസ് സുഭാഷ് എന്നിവർ സന്ദർശനത്തിന് ഒപ്പമുണ്ടായിരുന്നു.