തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ഒ.പി.നം.1ൽ (റിസർച്ച് ഒ.പി, ദ്രവ്യഗുണവിജ്ഞാന വിഭാഗം) തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ, സ്ത്രീകൾക്ക് ആർത്തവ സംബന്ധമായി ഉണ്ടാകുന്ന അമിതമായ രക്തസ്രാവത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446511932.