സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളള ഡോക്ടർമാർ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉളളവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 9048110031, 9447049125, www.srccc.in.