എറണാകുളം : കടൽക്ഷോഭം നേരിടുന്ന ചെല്ലാനത്ത് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശനം നടത്തി. വാച്ചാക്കൽ, കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാച്ചാക്കൽ, കമ്പനിപ്പടി, പുത്തൻതോട് ഫിഷിങ് ഗ്യാപ്പ് എന്നിവിടങ്ങളിലെ ജിയോ ബാഗ് നിർമ്മാണം പൂർത്തിയായി. വേളാങ്കണ്ണിയിൽ ജിയോ ബാഗ് നിർമ്മാണം പുരോഗമിക്കുകയാണ്. കടൽക്ഷോഭം മൂലം തകർന്ന ബസാറിലെ ജിയോ ബാഗുകളുടെ അറ്റകുറ്റ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൊച്ചി തഹസീൽദാർ സുനിത ബേക്കബ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്. കോശി എന്നിവരും സന്നിഹിതരായിരുന്നു.