മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി , പായിപ്ര, ആരക്കുഴ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗങ്ങൾ നടന്നുവെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളെ മുൻഗണനാ ക്രമത്തിൽ തരം തിരിക്കും വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷണസാധനങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ യോഗത്തിൽ തീരുമാനമായി. ‘പകർച്ചവ്യാധി രോഗങ്ങളെ തടയുന്നതിനായി കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടത്തും ജനപ്രതിനിധികളുടെയും പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതത്വത്തിലാണ് യോഗം ചേർന്നത്.