കണ്ണൂർ :ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 16.07.2012 തീയ്യതിയിലേ ഗസറ്റ് വിജ്ഞാപന പ്രകാരം നടത്തിയ എച്ച്എസ്എ നാച്ചുറൽ സയൻസ് (കന്നട മീഡിയം- കാറ്റഗറി നം.356/2012) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവരും 25.10.2016 തീയതിയിൽ നടന്ന ഒ.എം.ആർ. പരീക്ഷയുടെ അടിസ്ഥാനത്തിൽ 04.10.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരുമായ ഉദ്യോഗാർത്ഥികൾക്കുളള കൂടിക്കാഴ്ച ഈ മാസം 28, മാർച്ച് ഒന്ന് തീയതികളിലായി ജില്ലാ പി.എസ്.സി. ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവർ ഉണ്ടെങ്കിൽ പ്രെഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി നിർദ്ദേശിക്കപ്പെട്ട ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
