കാസർഗോഡ്: ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ഒഴിവുളള പട്ടികജാതി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി-പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് മുൻഗണന നൽകും.
ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് രണ്ടിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം. പ്രൊമോട്ടർമാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000 രൂപയാണ് നിലവിൽ ഓണറേറിയമായി അനുവദിക്കുന്നത്.
പ്രൊമോട്ടർമാരായി മുമ്പ് പ്രവർത്തിച്ചിരുന്ന കാലയളവിൽ വിജിലൻസ് കേസ്സിൽ ഉൾപ്പടുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 04994 256162.
