ജൻ ശിക്ഷൺ സൻസ്ഥാന്റെ കീഴിലുള്ള പ്രീ പ്രൈമറി ട്രെയിനിങ് സ്ഥാപനങ്ങളുടെ കലോത്സവം പി.വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും 200 ലധികം പഠിതാക്കൾ പങ്കെടുത്തു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ജെഎസ്എസ് ഡയറക്ടർ വി ഉമ്മർ കോയ, എം ഉസ്മാൻ, കലോത്സവ കൺവീനർ കെ.ടി നിസാർ ബാബു എന്നിവർ സംസാരിച്ചു.