ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെട്ടം ഗ്രാമ പഞ്ചായത്തിലെ കോട്ടേക്കാട് വാർഡിലെ പോളിങ് സ്റ്റേഷനായ പച്ചാട്ടിരി പി.എം.എൻ.എം.യു.പി. സ്‌കൂൾ, പരിയാപുരം ദാറുസ്സലാം മദ്രസ, തവനൂർ ഗ്രാമ പഞ്ചായത്തിലെ കൂരട വാർഡിലെ പോളിങ് സ്റ്റേഷനായ കൂരട മദ്രസ എന്നിവയ്ക്ക് ഫെബ്രുവരി 27, 28 ദിവസങ്ങളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് നടക്കുന്ന വാർഡ് പരിധിക്കുള്ളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.