കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മപ്പാട്ടുകര വെസ്റ്റ് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്നേ ദിവസം ഏഴാം വാർഡിലെ എല്ലാ ഗവ. സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകൾക്ക് 27നും അവധിയായിരിക്കും. 27 മുതൽ ഫലം പ്രഖ്യാപിക്കുന്ന മാർച്ച് ഒന്ന് വരെ പ്രദേശത്തെ മദ്യ വിതരണം നിരോധിച്ചതായി ജില്ലാ കലക്റ്റർ ഡോ:പി.സുരേഷ് ബാബു അറിയിച്ചു.