കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) പയ്യനൂരിൽ ആരംഭിക്കുന്ന പ്രാദേശിക കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റിന്റെയും ഓഫിസ് അറ്റഡന്റിന്റെയും ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്ന് വർഷം വരെ തുടരാം. ഏതെങ്കിലും സർവ്വകലാശാലയിലോ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലോ അഡ്മിനിസ്ട്രേറ്റീവ് ജോലിയിൽ അഞ്ച് വർഷത്തെ പരിചയവും ബിരുദവും ഉള്ളവർക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അലവൻസുകളെല്ലാം അടക്കം പ്രതിമാസം 29,200 രൂപ ശമ്പളം ലഭിക്കും. എസ്.എസ്.എൽ.സി യോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഓഫിസ് അറ്റഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അലവൻസുകൾ അടക്കം 17,325 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.ഇരു തസ്തികൾക്കും അപേക്ഷിക്കാൻ പ്രായപരിധിയില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 15. അപേക്ഷിക്കേണ്ട വിലാസം സ്പെഷ്യൽ ഓഫിസർ, കുഫോസ് പ്രാദേശിക കേന്ദ്രം, ഹൗസ് നമ്പർ 26 192 എ, മാമ്പലം, പയ്യനൂർ പി.ഒ, കണ്ണൂർ 670307. വിശദ വിവരങ്ങൾക്ക് കുഫോസ് വെബ്സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക.