വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 23നാണ് വോട്ടെടുപ്പ്.
നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13ന് നടക്കും. 15 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 23ന് രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടിംഗ് സമയം. അന്നുവൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും.
16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങളുടെ ഒഴിവാണ് വരുന്നത്. ഇതിനുപുറമേ, കേരളത്തില്‍ നിന്നുള്ള അംഗമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവുമുണ്ട്.