മലയാള ഭാഷാ പഠനത്തിനായി സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപം നല്‍കിയ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് കൊല്ലം ജില്ലയില്‍ തുടക്കമായി. ഗവണ്‍മെന്റ് ടി.ടി.ഐയില്‍  കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
      ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമടക്കം 110 പേര്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് മാസം ദൈര്‍ ഘ്യമുള്ള കോഴ്‌സ് ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലുമാണ് നടക്കുക. ജില്ലയില്‍ ഗവണ്‍മെന്റ് ടി.ടി.ഐ, ഇട മുളയ്ക്കല്‍ ഗവണ്‍മെന്റ് എച്ച്.എസ്  എന്നിവയാണ് പഠന കേന്ദ്രങ്ങള്‍.
       ഉദ്ഘാടന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.കെ. ഹഫീസ് അധ്യക്ഷത .വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് പി ഹരിഹരനുണ്ണിത്താന്‍, ടി.ടി.ഐ പ്രിന്‍സിപ്പല്‍  ടി.ജി. ചന്ദ്രകുമാരി, ഡി.സരോജന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.