ഇടുക്കി: കേരള പി.എസ്.സി അംഗീകരിച്ചതും ബി.എഡിന് പകരം യോഗ്യതയായി പരിഗണിക്കുന്ന ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ 2018-19 ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാന്തര ബിരുദം, പ്രവീൺ, സാഹിത്യാചാര്യ ജയിച്ചവർക്ക് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയിൽ പട്ടികജാതി/ പട്ടികവർഗ്ഗക്കാർ /മറ്റർഹവിഭാഗക്കാർ ഒഴികെയുള്ളവർ 0202-01-102-92 (മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ) എന്ന ശീർഷകത്തിൽ അഞ്ച് രൂപയുടെ ട്രഷറി ചെല്ലാൻ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം സർക്കാർ മെറിറ്റ് ക്വാട്ടയിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പോസ്റ്റ്, 691523, പത്തനംതിട്ട (ഫോൺ 04734 -226028, 94446321496) എന്ന വിലാസത്തിലും അയക്കണം. അവസാന തീയതി ഏപ്രിൽ 30.