എറണാകുളം  ജില്ലയിൽ  ബുധനാഴ്ച  16  പേർക്ക്  രോഗം സ്ഥിരീകരിച്ചു

•       ജൂലൈ 1 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി

•       ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര സ്വദേശി

•       ജൂൺ 18 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിൽപ്പെട്ട 17 , 48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനികൾ.

•       ജൂൺ 19  ന് ചെന്നൈ  കൊച്ചി വിമാനത്തിലെത്തിയ 24  വയസ്സുള്ള കുന്നത്തുനാട്  സ്വദേശി നി

•       ജൂൺ 22   ന് ചെന്നൈ  കൊച്ചി വിമാനത്തിലെത്തിയ 26   വയസ്സുള്ള ബീഹാർ   സ്വദേശിനി

•       ജൂലൈ 6  ന് റായ്പൂർ കൊച്ചി വിമാനത്തിലെത്തിയ 34  വയസ്സുള്ള        ഛത്തീസ്ഗഡ്ഡ്       സ്വദേശി

•       ജൂലൈ   6 ന് രോഗം സ്ഥിരീകരിച്ച    മുളവുകാട്  സ്വദേശിനിയുടെ അടുത്ത ബന്ധുവായ    49 വയസ്സുള്ള    മുളവുകാട് സ്വദേശി

•       ജൂലൈ 3   ന് രോഗം സ്ഥിരീകരിച്ച     ചെല്ലാനം  സ്വദേശിനിയുടെ യുടെ സമ്പർക്ക പട്ടികയിലുള്ള 50 വയസ്സുള്ള    ചെല്ലാനം സ്വദേശിയും , 33 , 90 വയസ്സുള്ള അടുത്ത ബന്ധുക്കളും

•       ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെയും,  ജൂലൈ 6  ന് രോഗം സ്ഥിരീകരിച്ച തേവര  സ്വദേശിയുടെയും, സമ്പർക്ക പട്ടികയിലുള്ള 43 വയസ്സുള്ള മരട് സ്വദേശിയും , ഇദ്ദേഹത്തിന്റെ  38,72  വയസ്സുള്ള കുടുംബാംഗങ്ങൾ ,
•       59 വയസ്സുള്ള ആലുവ പമ്പ് ജംഗ്ഷനടുത്ത് കച്ചവടം നടത്തുന്ന എടത്തല സ്വദേശി,
•       ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചായക്കടയും, സ്റ്റേഷനറി  കച്ചവടവും നടത്തുന്ന 64 വയസ്സുള്ള  കടുങ്ങല്ലൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.ഇദ്ദേഹത്തിന്റെ മകൻ ജൂൺ 14 ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയിരുന്നു. തുടർന്ന്  മകനും, പിതാവിനും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിതാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച  ആലങ്ങാട് സ്വദേശിയുടെ ഒരു വാണിജ്യ സ്ഥാപനത്തിന് സമീപമാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.

•      ബുധനാഴ്ച 13 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള പാറക്കടവ് സ്വദേശിനി, 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കോടനാട് സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, 36 വയസുള്ള ചൂർണിക്കര സ്വദേശി, 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വരാപ്പുഴ സ്വദേശി, 31 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കണ്ണൂർ സ്വദേശി, ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള മഹാരാഷ്ട്ര സ്വദേശി, 23 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള പിണ്ടിമന സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

•      ബുധനാഴ്ച 905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  13351 ആണ്. ഇതിൽ 11333 പേർ വീടുകളിലും, 561 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•      ബുധനാഴ്ച 34 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 24
       സ്വകാര്യ ആശുപത്രി-10

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  23  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 8
       അങ്കമാലി അഡ്ലക്സ്- 13
       സ്വകാര്യ ആശുപത്രി-2

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  283  ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് –  89
       ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
       അങ്കമാലി അഡ്ലക്സ്- 112
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
       സ്വകാര്യ ആശുപത്രികൾ – 75

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 215 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 99 പേരും അങ്കമാലി അഡല്ക്സിൽ 112 പേരും  ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

•      ബുധനാഴ്ച ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 322 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 254 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ         16 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 480 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ക്ലസ്റ്റർ കണ്ടയ്ൻമെൻറ് സോൺ ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെൻറിനൽ സർവെയ്ലൻസ് ടെസ്റ്റിങിൻ്റെയും ഭാഗമായി 231 സാമ്പിളുകൾ ശേഖരിച്ചു.

•       ജില്ലയിലെ മൊബൈൽ സാമ്പിൾ കളക്ഷൻ യൂണിറ്റിലെ ഡോക്ടര്മാരടക്കമുള്ള  ടീം അംഗങ്ങൾക്ക്  ടെസ്റ്റിങ് , സാമ്പിൾ ശേഖരണം, പാക്കിങ്, ഡോക്യൂമെന്റഷൻ , വ്യക്തിഗത സുരക്ഷാഉപാധികളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

•      ബുധനാഴ്ച 481 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 195 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 4398 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 457 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 80 ചരക്കു ലോറികളിലെ 90 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 56 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.