പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റ വജ്രൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ജില്ലയിലെ ഫെല്ലോഷിപ്പ് കൂട്ടായ്മ രൂപം നല്‍കിയ പുസ്തക സഞ്ചിയില്‍ പാലക്കാട് ബ്ലോക്കിലെ ഫെലോഷിപ്പ് കാലകാരന്‍മാരും ഭാഗമായി. പാലക്കാട് ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളില്‍ നിന്നും കലാകാരന്‍മാര്‍ സ്വന്തം നിലയ്ക്കും ശേഖരിച്ച പഠനോപകരണങ്ങള്‍ അട്ടപ്പാടി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കുന്നത്.

പുസ്തകസഞ്ചി പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.കിഷോര്‍കുമാര്‍, ജില്ലയിലെ ഫെല്ലോഷിപ്പ് കലാകാരന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.