ആലപ്പുഴ: കോവിഡ് 19ന്റെ നിയന്ത്രണത്തിനും രോഗവ്യാപനം തടയുന്നതിനുമായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍. കോവിഡ് കേസുകള്‍ കൂടിയതും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പലയിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.