കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കു 16 നടക്കുന്ന പ്രവേശന പരീക്ഷയുടെ (കീം 2020) ന്യൂഡെൽഹി പരീക്ഷാകേന്ദ്രത്തിന് മാറ്റം.
മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുള്ള എസ്.എം.എസ് മാർഗിലെ കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം ഫരീദാബാദ് (എസ്‌കോർട്‌സ് മുജേശർ മെട്രോ സ്‌റ്റേഷന് സമീപം) മഥുര റോഡിൽ വൈ.എം.സി.എ സെക്ടർ ആറിൽ ജെ.സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജിയിലേക്ക് മാറ്റി.