തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 81.80 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും, 76.06 ശതമാനം പേർ ഉന്നത പഠനത്തിനും അർഹത നേടി.
പാർട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയർന്ന വിജയശതമാനം (88.29 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (71.39 %) പത്തനംതിട്ട ജില്ലയുമാണ്. പാർട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയർന്ന വിജയശതമാനം (83.98%) വയനാട് ജില്ലയ്ക്കും കുറഞ്ഞ വിജയശതമാനം (67.14%) പത്തനംതിട്ട ജില്ലയ്ക്കുമാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 74 വിദ്യാർഥികളാണ്.
കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും 43.37 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.
കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 60.87 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും, 51.47 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.