നാലാഞ്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാലാഞ്ചിറ കുരിശ്ശടി ഭാഗത്ത് ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 28ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് വരെയും തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടൺ ഹിൽ യു.പി.സ്‌ക്കൂൾ, ഗാന്ധിനഗർ, ഈശ്വരവിലാസം റോഡ് എന്നീ ട്രാൻസ്‌ഫോമറിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 28ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.