കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് ജില്ലാ ഭരണകൂടം ഇതുവരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 13 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. എല്ലാ കേന്ദ്രങ്ങളിലുമായി ആകെ 2140 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക.
ഇതില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ജൂണ്‍ 17 മുതലും മുട്ടമ്പലം വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലും അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജൂലൈ ഒന്നു മുതലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങളില്‍ നിലവില്‍ യഥാക്രമം 57ഉം 63ഉം 45ഉം രോഗികള്‍ വീതമാണുള്ളത്.
കേന്ദ്രങ്ങളുടെ പട്ടികയും സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്ന പരമാവധി കിടക്കകളുടെ എണ്ണവും ചുവടെ
പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം -100
ഗവണ്‍മെന്റ് വിമെന്‍സ് ഹോസ്റ്റല്‍ മുട്ടമ്പലം കോട്ടയം-150
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അകലക്കുന്നം-120
സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ കോട്ടയം-100
നാഷണല്‍ ഹോമിയോപ്പതിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുറിച്ചി-100
മീഡിയ വില്ലേജ് ഹോസ്റ്റല്‍ കുരിശുമ്മൂട് ചങ്ങനാശേരി-250
ഗവണ്‍മെന്റ് പോളി ടെക്നിക്ക് ഹോസ്റ്റല്‍ നാട്ടകം-90
ആല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാലാ-250
ന്യൂ ലേഡിസ് ഹോസ്റ്റല്‍ മെഡിക്കല്‍ കോളേജ് കോട്ടയം-450
ന്യൂ റസിഡന്റ്സ് ക്വാര്‍ട്ടേഴ്സ് മെഡിക്കല്‍ കോളേജ് കോട്ടയം-200
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-80
കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി ഉഴവൂര്‍-150
രാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്ക്-100.