ഇന്ത്യയിലെ ആസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ സൂസൻ ഗ്രേസ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വിദ്യാഭ്യാസം, ടൂറിസം, നൈപുണ്യവികസനം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിനുളള താൽപര്യം കോൺസുലേറ്റ് ജനറൽ പ്രകടിപ്പിച്ചു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിലും പങ്കെടുത്തു.