കേരള സർക്കാർ 2016, 2017 വർഷങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തന മികവിനു നൽകുന്ന അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവയ്ക്കു അപേക്ഷ നൽകാം. ഇ-സിറ്റിസൺ സർവ്വീസ് ഡെലിവറി, എം-ഗവേണൻസ്, ഇ-ലേണിംഗ്, പ്രാദേശിക ഭാഷാവികസനം, നല്ല വെബ്‌സൈറ്റ്, മികച്ച അക്ഷയകേന്ദ്രം, സാമൂഹിക മാധ്യമവും ഇ-ഗവേണൻസും, മികച്ച ഇ-ഗവേണൻസ് ജില്ല എന്നീ വിഭാഗങ്ങൾക്ക് ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അവാർഡ് നൽകും. വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റേയും (www.img.kerala.gov.in) സംസ്ഥാന ഐ.റ്റി മിഷന്റേയും (www.itmission.kerala.gov.in) വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പു സെക്രട്ടറി അരുണാസുന്ദരരാജൻ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണയിക്കുന്നത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31.