പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിലെ ജൂലൈയിലെ ഭക്ഷ്യധാന്യ വിതരണം 21 മുതൽ ആരംഭിക്കും.

എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) വിഭാഗത്തിൽപ്പെട്ട ഓരോരുത്തർക്കും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

പദ്ധതിയിലെ പയർ/ കടല എന്നിവയുടെ വിതരണത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.