• *24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
• *അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വില്പനശാലകൾ

ഇടവ മുതൽ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടൈൻമെന്റ്  സോൺ ഒന്നിൽ രോഗവ്യാപനം തടയുന്നതിന് വിപുലമായ നടപടികൾക്ക് തുടക്കമായി.  ഇതിന്റെ ഭാഗമായി വർക്കാല ഗസ്റ്റ് ഹൗസിൽ  24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.  കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നിതിന് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾക്കായി പൊതുജനങ്ങൾക്ക് കൺട്രോൾ റൂമൂമായി ബന്ധപ്പെടാം. ഫോൺ നമ്പർ- 0470 2602224.

ജനങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നതിന് സൗകര്യമൊരുക്കുന്നതിനായി അവശ്യസാധനങ്ങളും സേവനങ്ങളും സോണിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് കൺേട്രാൾ റൂമിൽ ഇൻ്‌സിഡന്റ്് കമാൻഡർമാരായ യു.വി.ജോസ്, എസ്. ഹരികിഷോർ, തിരുവനന്തപുരം ആർ.ഡി.ഒ ജോൺ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന  യോഗത്തിൽ തീരുമാനമെടുത്തു.

റവന്യൂ, ആരോഗ്യം, പോലീസ്, പൊതുവിതരണം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സോണിലെ എല്ലാ പ്രദേശങ്ങളിലും സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ്, കെപ്‌കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന  വില്പന കേന്ദ്രങ്ങൾ എത്തും. തിക്കും തിരക്കും ഒഴിവാക്കുന്നതിനായി കൃത്യമായ ഷെഡ്യൂൽ നിശ്ചയിച്ചാണ് വില്പനശാലകൾ സഞ്ചരിക്കുന്നത്. സോണിലെ എല്ലാ റേഷൻ കടകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിതരണം ചെയ്യുന്ന സൗജന്യ ധാന്യങ്ങളടക്കമുള്ളവ സുഗമമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും.

കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കാൻ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവൻരക്ഷാ മരുന്നുകൾ വീടുകളിൽ എത്തിക്കും.

രോഗവ്യാപനം തടയുന്നതിന് സാമൂഹിക അകലമടക്കമുള്ള മുൻകരുതലുകൾ  ഉറപ്പുവരുത്തുന്നതിനായി വിപുലമായ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്ത് ഭാരവാഹികൾ, മത-സാമുദായിക നേതാക്കൻമാർ തുടങ്ങിയവർ ശ്രദ്ധിക്കണമെന്നും ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ഇൻസിഡന്റ് കമാൻഡർമാർ അഭ്യർഥിച്ചു.

പരമാവധി താത്ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സോണിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുന്നതിന് ദ്രുതഗതിയിൽ നടപടി പുരോഗമിക്കുകയാണ്. പത്തോളം കേന്ദ്രങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 600ലേറെ കിടക്കകൾ ഇവിടെ ഒരുക്കാൻ സാധിക്കും. കുടുതൽ കേന്ദ്രങ്ങൾ കണ്ടെത്താൻ നടപടി തുടരുകയാണ്. കൂടുതൽ കോവിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.  ഇൻസിനഡന്റ് കമാന്റർമാർ ചിറയിൻകീഴ് എം.എൽ.എ യും ഡെപ്യൂട്ടി സ്പീക്കറുമായ പി.ശശി, വർക്കല എം.എൽ.എ വി.ജോയി എന്നിവരുമായി  ബന്ധപ്പെട്ട് അഭിപ്രായങ്ങൾ സ്വരൂപിച്ചു.

സോണിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തിനങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് നഗരസഭ, പഞ്ചായത്ത് ഭാരവാഹികളുമായി  കൂടിക്കാഴ്ച നടത്തി. വർക്കല മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണു.ജി.എസ്, ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത.എസ്.ബാബു, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിൻ ഹുസൈൻ, കടയ്ക്കാവൂർ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.തൃദീപ്കുമാർ, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എ.സമീൻഷാ എന്നിവർ പങ്കെടുത്തു.

മേഖലയിലെ വിവിധ മതസാമൂഹിക നേതാക്കളുമായും രോഗപ്രതിരോധ നടപടികളെകുറിച്ച് ആശയവിനിമയം നടത്തി. ഫാ.സബാസ് ഇഗ്‌നേഷ്യസ്, ഫാ.ജോസഫ് ബാസ്‌കർ, ഫാ.പ്രദീപ് ജോസഫ്, ഫാ.ബിനു അലക്‌സ് (അഞ്ചുതെങ്ങ്), പാലക്കര ക്ഷേത്രം പ്രസിഡന്റ് റോയ് ആർ, ഫാ.സിറിയക്ക് കാനായിൽ ഇടവ, ഇടവ മുസ്ലിം ജമാഅത്ത് സെക്രട്ടറി നസിറുദ്ദീൻ,  ചിലക്കൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്  ദാവൂദ്.എ, ഫസിലൂദ്ദീൻ (വെട്ടൂർ ഹിദായത്തുൽ ഇസ്ലാം മഹൽ)), ഷിബു (വെട്ടൂർ മങ്ങാട് ദേവിക്ഷേത്രം), ദീപൻ ഘോഷ് (പരപ്പൻവിളാകം ദേവി ക്ഷേത്രം), ഓടയം വലിയപള്ളി  ജമാഅത്ത് സെക്രട്ടറി എ.ബദറുദ്ദീൻ  തുടങ്ങിയവർ   ചർച്ചകളിൽ പങ്കെടുത്തു.

സോൺ ഒന്നിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന വില്പനശാലകൾ എത്തിച്ചേരുന്ന സമയക്രമം ചുവടെ:

സപ്ലൈകോ
ചൊവ്വ മുതൽ ശനി വരെ
രാവിലെ 10.30 വെറ്റക്കട
10.45 ഇടവ ഹെൽത്ത്  സെന്റർ
11.00 വെൺകുളം മരക്കടമുക്ക്
11.15 മാന്തറ ക്ഷേത്രം
11.30 മാന്തറ സംഘം മുക്ക്
11.45 ഓടയം ജംഗ്ഷൻ
12.00 ചിലക്കൂർ വള്ളക്കടവ് ജംഗ്ഷൻ
12.15 ഫിഷർമാൻ കോളനി
12.30 ചുമടുതാങ്ങി
12.45 താഴേ വെട്ടൂർ
1.00 റാത്തിക്കൽ
1.15 മാമ്പള്ളി
1.30 അഞ്ചുതെങ്ങ്
2.00 സുനാമി കോളനി

കെപ്‌കോ
ചൊവ്വ
9.00 കടയ്ക്കാവൂർ
9.30 അഞ്ചുതെങ്ങ്

ഹോർട്ടികോർപ്പ്
ചൊവ്വ മുതൽ ശനി വരെ
9.00 അഞ്ചുതെങ്ങ്
9.30 കടയ്ക്കാവൂർ