പാലക്കാട്: കുഴല്‍മന്ദം നടുവത്തപ്പാറ ഗവണ്‍മെന്റ്  മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020 – 21 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ് (ബാച്ച് കോഡ് 39) കൊമേഴ്‌സ് ( ബാച്ച് കോഡ് 1) എന്നീ ബാച്ചുകളിലേയ്ക്കാണ് പ്രവേശനം . അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്,  ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം gmrsadmission@gmail.com ലോ ഗവ:  മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടുവത്തപ്പാറ , പെരിങ്ങോട്ടുക്കുറിശ്ശി  678574 എന്ന വിലാസത്തിലേക്കോ അയക്കുക. ഓഗസ്റ്റ് പത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 9744146228, 9497867422.