എറണാകുളം: വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർപോർട്ട് നോഡൽ ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ കളക്ടർ നിർദ്ദേശിച്ചത്.

വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് 15ന് പുറത്തിറക്കിയിരുന്നു. പിന്നീട് ജൂൺ 25 നും ജൂലൈ 2 നും മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു. ആൻ്റിബോഡി, ആൻ്റിജൻ പരിശോധനകൾ കൂടി ഉൾപ്പെടുത്തിയാണ് മാർഗനിർദ്ദേശങ്ങൾ പരിഷ്ക്കരിച്ചത്. നിലവിലെ സാഹചര്യത്തിൽ മാർച്ച് 15 ലെ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളത്തിലെ സുരക്ഷാ നടപടികളും നിരീക്ഷണവും.