ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ ബോധവത്ക്കരണത്തിനായി കോളെജ് തലത്തിൽ കൺസ്യൂമർ റൈറ്റ്‌സ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ദ ഡിസ്അഡ്വാന്റേജ്ഡ് വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തുന്നു. അഞ്ച് മുതൽ പരമാവധി പത്ത്് മിനിറ്റ് വരെയാവണം ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഹ്രസ്വചിത്രത്തിന്റെ സി.ഡി.തയ്യാറാക്കി വിദ്യാർഥികളുടെ പേരുവിവരം സഹിതം ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പാളിന്റെ അംഗീകാരത്തോടെ മാർച്ച് 10-നകം സിവിൽ സപ്ലൈസ് ഡയറക്ടർ, കമീഷ്‌നറേറ്റ് ഓഫ് സിവിൽ സപ്ലൈസ്, മ്യുസിയം പോസ്റ്റ്, തിരുവനന്തപുരം. 33 വിലാസത്തിലും പകർപ്പ് ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ പാലക്കാട് വിലാസത്തിലും ലഭ്യമാക്കണം. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1,00,000, 50,000, 25,000 രൂപ വീതം സമ്മാനം ലഭിക്കും.