പട്ടികജാതി/പട്ടിക വർഗ റെസിഡൻഷൽ എജുക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുളള മോഡൽ റസിഡൻഷൽ സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുളള എഴുത്തുപരീക്ഷ മാർച്ച് മൂന്ന് രാവിലെ 9.30 ന് നടക്കും. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരം വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുളള എഴുത്തു പരീക്ഷയും ഉച്ചയ്ക്ക് 1.30 ന് മുക്കാലി എം.ആർ.എസ് ൽ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ- 04924 254382.