മധുവിന്റെ അസ്വഭാവിക മരണത്തെ തുടർന്നുളള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് രണ്ടിന് അട്ടപ്പാടിയിലെത്തും. രാവിലെ 10 ന് അഗളിയിലെ കില പട്ടിക വർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും അട്ടപ്പാടിയിലെ പട്ടിക വിഭാഗങ്ങൾക്കുളള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുളള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരും.