കേന്ദ്രീയ വിദ്യാലയം ഇടുക്കിയിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇതിനുള്ള ഓൺലൈൻ രജിസിട്രേഷൻ മാർച്ച് ഒന്നുമുതൽ 19 വൈകിട്ട് നാലുവയൊണ്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അർഹരായ 25 ശതമാനം കുട്ടികൾക്ക് ഫീസ്, യൂണിഫോം, യാത്രാച്ചിലവ്, പഠനസാമഗ്രികൾ എന്നിവ എട്ടാം ക്ലാസുവരെ തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടണം. മറ്റു ക്ലാസിലേക്കുള്ള പ്രവേശനം ഏപ്രിൽ രണ്ടുമുതൽ ഒൻപതിന് വൈകിട്ട് നാലുവരെ. ഓൺലൈൻ രജിസ്‌ട്രേഷന് www.kvsangathan.nic.in, http://kvadmissiononline2018.in ഫോൺ 04862 232205.