ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ 2018-19 അധ്യയന വർഷത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ, സയൻസ്, സംസ്‌കൃതം, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ മാർച്ച് എട്ടിനാണ് അഭിമുഖം. പ്രമറി ടീച്ചർ, കൗൺസിലർ, യോഗ, സ്‌പോർട്‌സ് കോച്ച്, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, മ്യൂസിക് ഇൻസ്ട്രക്ടർ, മലയാളം ഇൻസ്ട്രക്ടർ, ആർട്ട്/ക്രാഫ്റ്റ് ഒഴിവുകളിലേക്ക് മാർച്ച് ഒൻപതിനും ഇന്റർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകളുടെയും തൊഴിൽ പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി വിദ്യാലയ ഓഫീസിൽ അതതുദിവസം രാവിലെ 8.30ന് ഹാജരാകണം. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് സ്‌ക്രീനിംഗ് ടെസ്റ്റ് ഉൺായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് http: //www.kvidukki.gov.in ഫോൺ 04862- 232205.