അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ മൂന്ന്,നാല് തീയതികളിലായി ഇടമലക്കുടിയിൽ സേവനക്യാമ്പ് സംഘടിപ്പിക്കും. ആധാർ എന്റോൾമെന്റ്, ആധാർ വിവരങ്ങൾ തിരുത്തൽ, (ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, കുട്ടികളാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് കരുതണം), ഇലക്ഷൻ ഐ.ഡി കാർഡ്, (ഫോട്ടോ, റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി, ജനന സർട്ടിഫിക്കറ്റ്), പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ (വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ, ഫോട്ടോ, ആധാർ കാർഡ്, ഉദ്യോഗാർത്ഥിയുടെ ഒപ്പ്), എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ( വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ, ഫോട്ടോ, ആധാർ കാർഡ്, ഉദ്യോഗാർത്ഥിയുടെ ഒപ്പ്), തുടങ്ങി അക്ഷയ വഴി നൽകുന്ന സേവനങ്ങൾ പ്രദേശവാസികൾക്ക് നൽകും. പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ തികച്ചും സൗജന്യമാണ്. കൂടാതെ വികലാംഗർക്കുള്ള തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷയും ക്യാമ്പിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇടമലക്കുടി അക്ഷയയുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ 8289936766, 04862 232215.