ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജില്ലാതല പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ സമാപന ഉദ്ഘാടനം ബത്തേരി അസംപ്ഷൻ നഴ്‌സിങ്ങ് സ്‌കൂളിൽ മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. ലക്ഷ്മൺ നിർവഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഴ്‌സിങ്ങ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ എൽസി ജോസ് ജില്ലാ ശിശുസംരക്ഷണ യൂണീറ്റിലെ സോഷ്യൽ വർക്കർ അഖില രാജഗോപാൽ, പ്രൊട്ടക്ഷൻ ഓഫീസർ വിക്ടർ ജോൺസൻ, ഔട്ട് റീച്ച് വർക്കർ രഞ്ജു, അഖില രാജഗോപാൽ, മനിത മൈത്രി എന്നിവർ ക്ലാസ്സുകളെടുത്തു.