കാരോട് ഗ്രാമപഞ്ചായത്തിലെ വണ്ടൂർക്കോണം, കുന്നിയോട്, ചാരോട്ടുകോണം എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ വെൺകൊല്ല, ചിപ്പാൻചിറ, കൊല്ലയിൽ, മടത്തറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പനയറക്കുന്ന്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ തൂങ്ങാംപാറ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പനയംമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ നെടുവേലി എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം.