കേരള ജയില്‍ ജീവനക്കാരും അന്തേവാസികളും ശ്രീലങ്കന്‍ ജയില്‍ ജിവനക്കാരും തമ്മില്‍ നടന്ന ട്വന്റി ട്വന്റി സൗഹൃദ ക്രിക്കറ്റ് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു.  ജയില്‍ അന്തേവാസികളുടെയും ഉദേ്യാഗസ്ഥരുടെയും ശാരീരികക്ഷമതയും മാനസികാരോഗ്യവും വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളുടെയും ജയില്‍ ജീവനക്കാര്‍ തമ്മില്‍ ആശയങ്ങള്‍ കൈമാറുന്നതിനും സൗഹൃദം പങ്കിടുന്നതിനുമുള്ള വേദി ഒരുക്കുകയുമാണ് മത്സരംകൊണ്ട് ഉദ്ദേശിക്കുന്നത്.
അത്യന്തം ആവേശകരമായ ട്വന്റി ട്വന്റി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരള ജയില്‍ ടീം 12 ഓവറില്‍ 52 റണ്‍സിന് ഓള്‍ ഔട്ടായി.  10.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്ത് മത്സരത്തില്‍ ശ്രീലങ്ക വിജയകിരീടം ചൂടി.  സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിജയികള്‍ക്ക് ട്രോഫി കൈമാറി.  ചലച്ചിത്ര നടന്‍ ജയസൂര്യ മുഖ്യാതിഥിയായ ചടങ്ങില്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ ആര്‍. ശ്രീലേഖ, എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കട്ടരാമന്‍, ശ്രീലങ്കന്‍ ജയില്‍ കമ്മീഷണര്‍മാരായ ജെ.എ.ജി. ജയസിംഹ, ജെ.എ.റ്റി. ജയസിംഹ തുടങ്ങിയവരും സംബന്ധിച്ചു.