അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കൃതി കലോത്സവത്തിൽ മാർച്ച് രണ്ടിന്‌ കേരളത്തിലെ പ്രശസ്തവും വത്യസ്തവുമായ നടൻ പാട്ടു സംഘം തിരുവനന്തപുരം തെരുവോരക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും മാനവീയ ഗീതങ്ങളും അരങ്ങിൽ എത്തും.കേവലം സംഗീത ആസ്വാദനം എന്നതിനപ്പുറം ശ്രോതാക്കളുടെ ചിന്തകളെ ഉണർത്തുന്ന, വീണ്ടു വിചാരങ്ങളിലെക്കു നയിക്കുന്ന ഗാനങ്ങളാണ് തെരുവോരക്കൂട്ടം അവതരിപ്പിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളും ഇതര സാമൂഹിക വിഷയങ്ങളും ഈ ഗാനങ്ങളിൽ പ്രതിധ്വനിക്കും. ശകതമായ സന്ദേശങ്ങൾ ഉൾമുള്ളുന്നവയാണ് ഈ ഗാനങ്ങൾ. മറൈൻ ഡ്രൈവിലെ പ്രധാന വേദിയിൽ വൈകിട്ട് ആറു മണിക്കാണ് സംഗീത പരിപാടി.