കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡിൽ കട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ മുളളറവിള എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള മുട്ടട, കടകംപള്ളി, കരമന, കവടിയാർ, നെല്ലനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെഞ്ഞാറമ്മൂട് എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.