കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍(സി.എഫ്.എല്‍.ടി.സി) സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണര്‍മാരെയും രജിസ്‌ട്രേഡ് നഴ്‌സുമാരെയുമാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.
പത്തു ദിവസം ഡ്യൂട്ടി തുടര്‍ന്ന് ഏഴു ദിവസം ഡ്യൂട്ടി ഓഫ് എന്ന ക്രമത്തിലാണ് നിയോഗിക്കുക. മൂന്നു മാസം സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ https://tinyurl.com/covidvolunteerktm എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.