മൂഴിയാര്‍ – കക്കി റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂഴിയാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി തുടങ്ങി.