ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത,  സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തി തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി അപകടത്തിൽപെട്ടവരെ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് സംഘം അപകട സ്ഥലം സന്ദർശിച്ചു.