എന്‍.ഡി.ആര്‍.എഫ് സംഘം കോട്ടയത്തെത്തി. ശനിയാഴ്ച പുലര്‍ച്ചെ എത്തിയ സംഘം ഉച്ചകഴിഞ്ഞ് പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവും ടീം കമാന്‍ഡര്‍ പി.കെ. പയാസിയും ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. ജില്ലാ പോലീസ് മേധാവി. ജി. ജയദേവും സന്നിഹിതനായിരുന്നു.