72 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ്-19 ബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 ആയി.
ശനിയാഴ്ച 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്ന് വന്ന മൂന്ന് പേർക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വെള്ളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-67, ഇ.എസ്.ഐ സി.ഡി ഹോസ്പിറ്റൽ മുളങ്കുന്നത്തുകാവ്- 29, ജനറൽ ആശുപത്രി തൃശൂർ-13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി- 21, സി.എഫ്.എൽ.ടി.സി കില ബ്ലോക്ക് ഒന്ന് മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് രണ്ട്- 54, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-151, എം.എം.എം കോവിഡ് കെയർ സെന്റർ തൃശൂർ – 9, ചാവക്കാട് താലൂക്ക് ആശുപത്രി -7, ചാലക്കുടി താലൂക്ക് ആശുപത്രി -5, സി.എഫ്.എൽ.ടി.സി കൊരട്ടി – 44, കുന്നംകുളം താലൂക്ക് ആശുപത്രി -10,
ജി.എച്ച്. ഇരിങ്ങാലക്കുട – 14, സെന്റ് ജെയിംസ് ചാലക്കുടി- 3, ഹോം ഐസോലേഷൻ – 3.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11699 പേരിൽ 11113 പേർ വീടുകളിലും 586 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 52 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 697 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 671 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ശനിയാഴ്ച 1919 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ ആകെ 45797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 44997 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11176 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച 408 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നളത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് കേസുകൾ:
1. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 39 സ്ത്രീ.
2. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 45 പുരുഷൻ.
3. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 33 പുരുഷൻ.
4. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 22 പുരുഷൻ.
5. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 55 സ്ത്രീ.
6. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 31 പുരുഷൻ.
7. ശക്തൻ ക്ലസ്റ്റർ- ചേർപ്പ് – 29 പുരുഷൻ.
8. ശക്തൻ ക്ലസ്റ്റർ- അടാട്ട് – 60 സ്ത്രീ.
9. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം- 64 സ്ത്രീ.
10. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം- 64 പുരുഷൻ.
11. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 35 പുരുഷൻ.
12. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ.
13. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട് – 47 പുരുഷൻ.
14. പട്ടാമ്പി ക്ലസ്റ്റർ- കടവല്ലൂർ – 37 സ്ത്രീ.
15. കെ.എസ്.ഇ ക്ലസ്റ്റർ- പൂമംഗലം – 9 മാസം ആൺകുട്ടി.
16. കെ.എസ്.ഇ ക്ലസ്റ്റർ- പൂമംഗലം – 36 പുരുഷൻ.
17. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻച്ചിറ – 22 പുരുഷൻ.
18. കാട്ടിക്കരകുന്ന് ക്ലസ്റ്റർ- വേളൂക്കര – 55 സ്ത്രീ.
19. രാമപുരം ക്ലസ്റ്റർ- കാട്ടാക്കാമ്പാൽ – 64 പുരുഷൻ.
20. ആന്ധ്രപ്രദേശിൽ നിന്ന് വന്ന മതിലകം സ്വദേശി – 32 പുരുഷൻ.
21. ദുബായിൽനിന്ന് വന്ന തിരുവില്വാമല സ്വദേശി – 24 പുരുഷൻ.
22. മസ്ക്കറ്റിൽനിന്ന് വന്ന മതിലകം സ്വദേശി – 33 പുരുഷൻ.
23. മസ്ക്കറ്റിൽനിന്ന് വന്ന ഏറിയാട് സ്വദേശി – 33 പുരുഷൻ.
24. കർണ്ണാടകയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി – 32 പുരുഷൻ.
25. മുംബൈയിൽ നിന്ന് വന്ന കൈപ്പറമ്പ് സ്വദേശി – 45 പുരുഷൻ.
26. കർണ്ണാടകയിൽ നിന്ന് വന്ന പറവട്ടാനി സ്വദേശി – 29 പുരുഷൻ.
27. പൂനൈയിൽ നിന്ന് വന്ന എളവളളി സ്വദേശി – 30 പുരുഷൻ.
28. കർണ്ണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 38 പുരുഷൻ.
29. കർണ്ണാടകയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി – 35 പുരുഷൻ.
30. സമ്പർക്കം- വടക്കാഞ്ചരി – 33 പുരുഷൻ.
31. സമ്പർക്കം- വടക്കാഞ്ചരി – 62 പുരുഷൻ.
32. സമ്പർക്കം- വടക്കാഞ്ചരി – 55 സ്ത്രീ.
33. സമ്പർക്കം- വടക്കാഞ്ചരി – 43 സ്ത്രീ.
34. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
35. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 16 ആൺകുട്ടി.
36. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 42 സ്ത്രീ.
37. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ -24 സ്ത്രീ.
38. സമ്പർക്കം- കൊടുങ്ങലൂർ – 53 പുരുഷൻ.
39. സമ്പർക്കം- മതിലകം- 27 പുരുഷൻ.
40. സമ്പർക്കം- കുഴൂർ- 2 പെൺകുട്ടി.
41. സമ്പർക്കം- കുഴൂർ- 29 സ്ത്രീ.
42. സമ്പർക്കം- മുരിയാട് – 54 സ്ത്രീ.
43. സമ്പർക്കം- കൈപ്പമംഗലം – 32 സ്ത്രീ.
44. സമ്പർക്കം- കൈപ്പമംഗലം – 10 ആൺകുട്ടി.
45. സമ്പർക്കം- കൈപ്പമംഗലം – 30 സ്ത്രീ.
46. സമ്പർക്കം- കൈപ്പമംഗലം – 38 പുരുഷൻ.
47. സമ്പർക്കം- കാറളം – 72 സ്ത്രീ.
48. സമ്പർക്കം- എടത്തിരിഞി – 24 സ്ത്രീ.
49. സമ്പർക്കം- എരുമപ്പെട്ടി – 13 ആൺകുട്ടി.
50. സമ്പർക്കം- ചേലക്കര- 57 സ്ത്രീ.
51. സമ്പർക്കം- കണ്ടാണശ്ശേരി – 48 സ്ത്രീ.
52. സമ്പർക്കം- കണ്ടാണശ്ശേരി – 56 പുരുഷൻ.
53. സമ്പർക്കം- കുന്നംകുളം – 14 ആൺകുട്ടി.
54. സമ്പർക്കം- കുന്നംകുളം – 29 പുരുഷൻ.
55. സമ്പർക്കം- വെങ്കിടങ്ങ് – 40 പുരുഷൻ.
56. സമ്പർക്കം- വടക്കാഞ്ചേരി – 15 ആൺകുട്ടി.
57. സമ്പർക്കം- വടക്കാഞ്ചേരി – 37 സ്ത്രീ.
58. സമ്പർക്കം- വടക്കാഞ്ചേരി – 15 ആൺകുട്ടി.
59. സമ്പർക്കം- കൊടുങ്ങലൂർ – 11 ആൺകുട്ടി.
60. സമ്പർക്കം- കൊടുങ്ങലൂർ – 40 സ്ത്രീ.
61. സമ്പർക്കം- വടക്കാഞ്ചേരി – 62 സ്ത്രീ.
62. ഉറവിടമറിയാത്ത മതിലകം സ്വദേശി – 23 പുരുഷൻ.
63. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 36 സ്ത്രീ.
64. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 37 പുരുഷൻ.