പേട്ട വില്ലേജിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്, ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം ഉള്ളതായി ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു.

ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടാതെ മേനംകുളം വില്ലേജ് പരിധിയിലുള്ള തുമ്പയിലും കടൽക്ഷോഭം രൂക്ഷമാണ്.നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എട്ടുപേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചതായും കളക്ടർ അറിയിച്ചു.